Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Red Zone.

Malappuram

ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​വും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും റെ​ഡ് സോ​ണി​ല്‍

കൊ​ണ്ടോ​ട്ടി: മ​ലേ​ഷ്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി അ​ന്‍​വ​ര്‍ ഇ​ബ്രാ​ഹി​മി​ന്‍റെ സ​ന്ദ​ര്‍​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​രി​പ്പൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​വും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും താ​ത്ക്കാ​ലി​ക​മാ​യി റെ​ഡ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​വി​ന​യ് ഗോ​യ​ല്‍ ഉ​ത്ത​ര​വി​ട്ടു.

ബി​എ​ന്‍​എ​സ്എ​സ് 2023 ലെ 163-ാം ​വ​കു​പ്പ് പ്ര​കാ​ര​മാ​ണി​ത്. ഇ​ന്നും മ​ലേ​ഷ്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജി​ല്ല​യി​ലു​ണ്ടാ​കും.

ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​മെ കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ, വി​വി​ഐ​പി യാ​ത്ര ചെ​യ്യു​ന്ന പാ​ത​യോ​ര​ത്തെ പ​ഞ്ചാ​യ​ത്തു​ക​ള്‍, അ​ദ്ദേ​ഹം താ​മ​സി​ക്കു​ന്ന കാ​ക്ക​ഞ്ചേ​രി തു​ല ക്ലി​നി​ക്ക​ല്‍ വെ​ല്‍​നെ​സ് സാ​ങ്ച്വ​റി​യും അ​തി​ന്‍റെ മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വും ഉ​ള്‍​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളു​മാ​ണ് റെ​ഡ് സോ​ണി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

സ​ന്ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​ക്കി അ​ദ്ദേ​ഹം മ​ട​ങ്ങു​ന്ന​ത് വ​രെ​യാ​ണ് ഉ​ത്ത​ര​വി​ന് പ്രാ​ബ​ല്യ​മു​ണ്ടാ​വു​ക. ഇ​തു​പ്ര​കാ​രം ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഡ്രോ​ണു​ക​ള്‍, പാ​രാ​ഗ്ലൈ​ഡ​റു​ക​ള്‍, ബ​ലൂ​ണു​ക​ള്‍, പ​ട്ട​ങ്ങ​ള്‍, ആ​കാ​ശ​ത്തേ​ക്ക് ഉ​യ​രു​ന്ന പ​ട​ക്ക​ങ്ങ​ള്‍, പ്ര​കാ​ശം വ​മി​ക്കു​ന്ന വ​സ്തു​ക്ക​ള്‍, ലേ​സ​ര്‍ ബീ​മു​ക​ള്‍ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം ക​ര്‍​ശ​ന​മാ​യി നി​രോ​ധി​ച്ചു. വി​മാ​ന​ങ്ങ​ളു​ടെ​യോ വി​വി​ഐ​പി​യു​ടെ​യോ സ​ഞ്ചാ​ര​ത്തി​ന് ത​ട​സ​മാ​കു​ന്ന രീ​തി​യി​ലു​ള്ള ഇ​ത്ത​രം നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ഉ​ട​ന്‍ ത​ന്നെ അ​ടു​ത്തു​ള്ള പൊ​ലി​സ് സ്റ്റേ​ഷ​നി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശം.

Latest News

Corehub Up